women

കൊച്ചി: വിമെൻ എൻട്രപ്രണേഴ്‌സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ (വെൻ) സംഘടിപ്പിക്കുന്ന വനിതാ സംരംഭകസംഗമമായ വെൻ ബിസ്‌കോൺ ആഗസ്റ്റ് 9ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. വിവിധ വ്യവസായങ്ങളിൽ നിന്നായി 700 പ്രതിനിധികൾ പങ്കെടുക്കും. ബ്രേക്കിംഗ് ബാരിയേഴ്‌സ്, ബിൽഡിംഗ് ലെഗസീസ് എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രചോദിപ്പിക്കുക, പുത്തനാശയങ്ങൾ, ഉൾച്ചേരൽ എന്നതാണ് സമ്മേളന വിഷയം. ഇൻഫ്‌ളുവൻസറും സംരംഭകയുമായ പേർളി മണി ആമുഖപ്രസംഗം വഹിക്കും. നാച്വറൽസ് സലൂൺ ആൻഡ് സ്പാ സഹസ്ഥാപകനും സി.എം.ഡിയുമായ സി.കെ കുമാരവേൽ, മേക് അപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റയിലിസ്റ്റും അംബികപിള്ള ബ്രാൻഡ് ഉടമയുമായ അംബിക പിള്ള എന്നിവർ സംസാരിക്കും.

അർത്ഥ ഫിനാൻഷ്യൽ സർവീസിനെ പ്രതിനിധീകരിച്ച് ഉത്തര രാമകൃഷ്ണൻ ധനകാര്യ മേഖലയെക്കുറിച്ച് സംസാരിക്കും. ലക്ഷ്മി മേനോൻ (അമ്മൂമ്മത്തിരി), നോറീൻ അയ്ഷ (ഫെമിസേഫ് ), നികിത ശങ്കർ (ഷോപ്പർ ഡോട്ട് കോം), സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ പുരസ്‌കാരം നേടിയ സ്വാതി സുബ്രഹ്മണ്യൻ (ഇഴ കൺസർവേഷൻ ആർക്കിടെക്ട്സ്) എന്നിവർ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് സംസാരിക്കും.

ചിന്തകർ, വ്യവസായ വിദഗ്ദ്ധർ, നയരൂപീകരണ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. ആശയരൂപീകരണവും ചർച്ചയും സംഘടിപ്പിക്കും. പ്രവേശന പാസുകളും വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. പുരുഷന്മാർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https:/www.wenindia.org/wen-bizcon

വെൻ

വനിതാ സംരംഭകശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച വെൻ 900 ലേറെ അംഗങ്ങളുള്ള രജിസ്റ്റേർഡ് സൊസൈറ്റിയാണ്. കൊച്ചി, തൃശൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഘടകങ്ങളുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ മുതൽ വ്യവസായ രംഗത്തെ പ്രമുഖരായ വനിതകൾ അംഗങ്ങളാണ്.