അങ്കമാലി: എറണാകുളം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും ആദരിച്ചു. അങ്കമാലി എ.പി. കുര്യൻ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങ് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. പി.കെ. ചന്ദ്രൻ, പി.കെ. ശിവൻ, സി.ആർ. ഷൺമുഖൻ, പി.ഡി. ബെന്നി, ഇ.എസ്. നാരായണൻ എന്നിവർ പ്രസംഗിച്ചു.