അങ്കമാലി: നഗരസഭ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേയ്ക്ക് ടെക്‌നീഷൻ, യൂണിറ്റ് സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്കും ആയുർവേദ ഡിസ്‌പെൻസറിയിൽ അറ്റൻഡർ കം പി.ടി.എസ് തസ്തികയിലേക്കും താത്കാലികമായി ദിവസവേതനം അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 22 തിങ്കൾ രാവിലെ 10.30ന് നഗരസഭ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.