മരട്: നഗരസഭയുടെ നേതൃത്വത്തിൽ വളന്തകാട് പുഴയിൽ സൗജന്യ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന കടത്ത് വള്ളങ്ങളിലെ യാത്രക്കാർക്കായി ലൈഫ് ജാക്കറ്റ് വിതരണം ചെയ്തു. മരട്-വളന്തകാട്, മരട് - ഉദയത്തുംവാതിൽ എന്നിവിടങ്ങളിലേക്കായി രണ്ട് കടത്ത് വഞ്ചികളാണ് നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ സർവ്വീസ് നടത്തിവരുന്നത്. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിനി തോമസ്, ബേബി പോൾ, ശോഭാ ചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, മിനി ഷാജി, പി.ഡി. രാജേഷ്, മോളിഡെന്നി എന്നിവർ സംസാരിച്ചു.