കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പഠനത്തിനുമായി നിർബന്ധമാക്കിയിട്ടുള്ള യു.ഡി.ഐ.ഡി കാർഡിനായുള്ള വെബ്സൈറ്റിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈബി ഈഡൻ എം.പി കേന്ദ്ര മന്ത്രി ഡോ. വീരേന്ദ്ര കുമാറിനോട് ആവശ്യപ്പെട്ടു. യു.ഡി.ഐ.ഡി കാർഡ് ഉപയോഗം നിർബന്ധമാക്കിയ ശേഷം വെബ്സൈറ്റ് വഴി മാത്രമാണ് ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റിനും യു.ഡി.ഐ.ഡി കാർഡിനും അപേക്ഷിക്കാൻ കഴിയൂ. നവീകരിച്ച സൈറ്റിൽ മുമ്പ് ഉണ്ടായിരുന്ന പല ഫംഗ്ഷനുകളുമില്ല. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെബ്സൈറ്റിലെ തകരാറുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.