മൂവാറ്റുപുഴ: കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ 38-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻപിള്ള ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വിൽസൺ ജോർജ് അദ്ധ്യക്ഷനായി. കെ.പി. രാജശേഖരൻ, പി.പി. തോമസ്, എം.ടി. വറുഗീസ്, രാംകുമാർ, പി. ജനാർദ്ദനൻ പിള്ള, റോയ് പോൾ, പി.എൻ. ജഗദീശൻ, സുമതിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിൽസൺ ജോർജ് (പ്രസിഡന്റ്), സജി പോൾ (സെക്രട്ടറി), പി.പി. തോമസ് (ട്രഷറർ), ബോസ് കെ.കെ. (സി.സി. അംഗം) എന്നിവരെ തിരഞ്ഞെടുത്തു.