മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് പൊലീസിനെ ആദരിച്ചു. കഴിഞ്ഞ ദിവസം തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണശ്രമം പരാജയപ്പെടുത്തി മോഷ്ടാക്കളെ 24 മണിക്കൂറിനകം പിടികൂടിയതിനാണ് അഭിനന്ദനം. കരയോഗത്തിന്റെ വാർഷിക പൊതുയോഗ ചടങ്ങിലായിരുന്നു അനുമോദനം. കരയോഗം പ്രസിഡന്റ് ശ്രീരാമചന്ദ്രൻ നായർ, സെക്രട്ടറി ജിതേന്ദ്രൻ, ശബരിമല മുൻ മേൽശാന്തിയും തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ആത്രശേരി രാമൻ നമ്പൂതിരി എന്നിവർ നൽകിയ ഉപഹാരം കുന്നത്തുനാട് സബ് ഇൻസ്പെക്ടർ കെ.പി. നിസാർ ഏറ്റുവാങ്ങി. മൂവാറ്റുപുഴ എൻ. എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ, കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.