അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ വായനാ പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ അനുസ്മരണ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. കെ.ആർ. വിജയൻ, ശാലിനി റെജീഷ് എന്നിവർ കവിതാലാപനം നടത്തി. കെ.പി. അനീഷ്, പി.കെ. അച്ചുതൻ, കെ.എ. രമേശ്, ടി.എസ്. മിഥുൻ, എ.വി. ഷൈല തുടങ്ങിയവർ സംസാരിച്ചു.