മൂവാറ്റുപുഴ: എ.പി.കെ പായിപ്ര രചിച്ച ഇരമ്പം എന്ന കവിതാ സമാഹാരം പ്രഭാഷകനും കവിയുമായ ജി. മോട്ടിലാൽ പ്രകാശനം ചെയ്തു. ജിനീഷ് ലാൽ പുസ്തകം ഏറ്റുവാങ്ങി. പായിപ്ര ദമനൻ അദ്ധ്യക്ഷനായി. കുമാർ കെ. മുടവൂർ, അബ്ദുൾ റസാക്ക്, പി.ബി. ജിജീഷ്, കെ.പി. രാമചന്ദ്രൻ, ഇ.ബി. ജലാൽ, പായിപ്ര കൃഷ്ണൻ, കെ.ഇ. ബൈജു, സക്കീർ ഹുസൈൻ, അസീസ് കുന്നപ്പിള്ളി, കെ.കെ. കബീർ എന്നിവർ സംസാരിച്ചു.