
അങ്കമാലി: എൻജിനിയറിംഗ് കോളേജ് പ്രവേശനത്തിനുള്ള മാർക്കിന്റെ യോഗ്യതാ പരിധി ഉയർത്തണമെന്ന് അങ്കമാലി കാര്യവിചാര സദസ് അഭിപ്രായപ്പെട്ടു. എൻജിനിയറിംഗ് കോളേജുകളിലെ കൂട്ട തോൽവി എന്ന വിഷയത്തിൽ നടന്ന സംവാദം ഫിസാറ്റ് മുൻ ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് മുമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നടത്തണമെന്നും നിർദ്ദേശിച്ചു. കെ.കെ. സുരേഷ് അദ്ധ്യക്ഷനായി. ജോർജ് സ്റ്റീഫൻ, എച്ച്. വിൽഫ്രഡ്, എൻ. പി. അവറാച്ചൻ, ടി.പി. ചാക്കോച്ചൻ, പോൾ പഞ്ഞിക്കാരൻ, തങ്കച്ചൻ വെമ്പിളിയത്ത്, ടോം വർഗീസ് എന്നിവർ പ്രസംഗിച്ചു.