aesb

മൂവാറ്റുപുഴ: പായിപ്ര അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിൽ 'കുട്ടിക്കുടുക്ക" സമ്പാദ്യ പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ സമ്പാദ്യ ശീലം വളർത്തുന്നതാണ് കുട്ടിക്കുടുക്ക ലഘു സമ്പാദ്യ പദ്ധതി. തൃക്കളത്തൂർ എൽ.പി.ബി സ്കൂളിലെ വിദ്യാർത്ഥികളെ ചേർത്താണ് പദ്ധതിക്ക് തുടക്കമായത്. പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഷൈനിമോൾ, ബാങ്ക് പ്രസിഡന്റ് അബ്രഹാം തൃക്കളത്തൂർ, വൈസ് പ്രസിഡന്റ് ടി.എം.മുഹമ്മദ്, സെക്രട്ടറി അഞ്ജലി പി. അശോകൻ എന്നിവർ സംസാരിച്ചു.