കൊച്ചി: കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രവർത്തകരോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി ജില്ലാ സെക്രട്ടറി ഭാസ്‌ക്കരൻ മാലിപ്പുറത്തിന്റെ നേതൃത്വത്തിൽ ഒമ്പത് നിയോജക മണ്ഡലം കമ്മറ്റിയംഗങ്ങൾ രാജിവച്ച് എൻ.സി.പിയിൽ ചേർന്നതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ബി) പാർട്ടിയിലെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ രാജിവച്ച് എൻ.സി.പിയിലേക്ക് ചേരാനൊരുങ്ങുകയാണെന്ന് ഭാസ്‌ക്കരൻ മാലിപ്പുറം പറഞ്ഞു. 19ന് എറണാകുളം ടൗൺ ഹാളിൽ ലയന സമ്മേളനം നടക്കും. വാർത്താസമ്മേളനത്തിൽ സുശീൽ സുലൈമാൻ, ജോസ് തോമസ്, എം.യു. ഫൈസൽ എന്നിവർ പങ്കെടുത്തു.