rama

കൊ​ച്ചി​:​ ​അ​ദ്ധ്യാ​ത്മീ​ക​ത​യു​ടെ​ ​പ​ര​കോ​ടി​യി​ൽ​ ​രാ​മാ​യ​ണ​ ​പാ​ര​യ​ണ​വും​ ​നാ​ല​മ്പ​ല​ദ​ർ​ശ​ന​വും​ ​ശ​രീ​ര​ര​ക്ഷ​യ്ക്ക് ​ഔ​ഷ​ധ​ ​സേ​വ​യു​മൊ​ക്കെ​യാ​യി​ ​ക​ർ​ക്ക​ട​കം​ ​വ​ന്നെ​ത്തി.​ ​ഇ​നി​യു​ള്ള​ 31​ ​ദി​വ​സ​ങ്ങ​ൾ​ ​‌​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ഹൈ​ന്ദ​വ​ ​ഭ​വ​ന​ങ്ങ​ളി​ലും​ ​സാ​യം​സ​ന്ധ്യ​യി​ൽ​ ​രാ​മാ​യ​ണ​ശീ​ലു​ക​ൾ​ ​മു​ഴ​ങ്ങും.​ ​പ​ക​ൽ​ ​കു​റ​വും​ ​രാ​ത്രി​ ​കൂ​ടു​ത​ലു​മു​ള്ള​ ​ദ​ക്ഷി​ണാ​യ​ന​ ​കാ​ല​ത്തി​ന്റെ​ ​തു​ട​ക്കം​ ​കൂ​ടി​യാ​ണ് ​ക​ർ​ക്ക​ട​കം.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യും​ ​വ​റു​തി​യും​ ​ക​ഷ്ട​പ്പാ​ടും​ ​ഈ​ശ്വ​ര​ഭ​ക്തി​കൊ​ണ്ട് ​മ​റി​ക​ട​ക്കാ​നു​ള്ള​ ​മാ​ർ​ഗ​മെ​ന്ന​നി​ല​യി​ലാ​ണ് ​പ​ണ്ടു​കാ​ലം​ ​മു​ത​ൽ​ ​ക​ർ​ക്ക​ട​ക​ ​മാ​സ​ത്തി​ൽ​ ​രാ​മാ​യ​ണ​പാ​രാ​യ​ണം​ ​ന​ട​ത്തി​യി​രു​ന്ന​ത്.
ക​ർ​ക്ക​ട​മാ​സ​ത്തെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ച​ട​ങ്ങാ​ണ് ​നാ​ല​മ്പ​ല​ദ​ർ​ശ​നം.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​മാ​മ്മ​ല​ശേ​രി​ ​ശ്രീ​രാ​മ​സ്വാ​മി​ ​ക്ഷേ​ത്രം,​ ​മേ​മ്മു​റി​ ​ഭ​ര​ത​സ്വാ​മി​ ​ക്ഷേ​ത്രം,​ ​മു​ള​ക്കു​ളം​ ​ല​ക്ഷ്മ​ണ​സ്വാ​മി​ ​ക്ഷേ​ത്രം,​ ​മാ​മ്മ​ല​ശേ​രി​ ​നെ​ടു​ങ്ങാ​ട്ട് ​ശ​ത്രു​ഘ്‌​ന​ ​സ്വാ​മി​ ​ക്ഷേ​ത്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നാ​ല​മ്പ​ല​ ​ദ​ർ​ശ​നം​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ചും​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ഔ​ഷ​ധ​ക​ഞ്ഞി​യും​ ​മ​രു​ന്ന് ​സേ​വ​യും​ ​ക​ർ​ക്ക​ട​ക​ത്തി​ലെ​ ​ദേ​ഹ​ര​ക്ഷ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കും.​ ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​എ​ല്ലാ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​രാ​മാ​യ​ണ​ ​മാ​സാ​ച​ര​ണ​വും​ ​ഔ​ഷ​ധ​സേ​വ​യും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്നുമുതൽ കർക്കടകം 32വരെ രാവിലെ ഗണപതിഹോമവും രാമായണ പാരായണവും വൈകിട്ട് നിറമാല ചുറ്റുവിളക്ക് ഭഗവതിസേവയും നടക്കും.

പാലാരിവട്ടം ശ്രീ ഹരിഹരസുധ ക്ഷേത്രത്തിൽ ആഗസ്റ്റ് 16വരെ മഹാഗണപതിഹവനം, ഭഗവതിസേവ, സുകൃതഹോമം, രാമായണപാരായണം എന്നിവയുണ്ടാകും.

ഇല്ലിക്കൽ ദേവസ്വം യോഗം വക കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ കർക്കടകം 32വരെ എല്ലാദിവസവും ഗണപതിഹവനം, ഭഗവതിസേവ, ഔഷധക്കഞ്ഞി വിതരണം എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പോണേക്കര എൻ.എസ്.എസ് കരയോഗം വക പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 16വരെ രാമായണ പാരായണം, പ്രഭാഷണപരമ്പര, പ്രശ്നോത്തരി, രാമായണപാരയണ മത്സരം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഖണ്ഡ രാമായണ പാരായണം, ഔഷധക്കഞ്ഞി അന്നദാനം തുടങ്ങിയ പരിപാടികൾ നടക്കും. ഇന്ന് വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് സാഹിത്യവിഭാഗം മേധാവി ഡോ. സരിത മഹേശ്വരൻ രാമായണമാസാചരണം ഉദ്ഘാടനം ചെയ്യും.