മൂവാറ്റുപുഴ: കാലാമ്പൂർ വിജയ ലൈബ്രറിയുടെ കീഴിലുള്ള വയോജന വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദ്യ വീട്ടുമുറ്റ കൂട്ടായ്മ പാറയ്ക്കൽ പുത്തൻപുരയിൽ ശിവന്റെ വസതിയിൽ നടന്നു. വാർഡ് മെമ്പർ ഉഷ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.വി. ബിജു അദ്ധ്യക്ഷനായി. ജെയിംസ് കാവുംമാരിയിൽ, സാവിയോ വി.എസ്, ഷൈല സനി, ഐജി കോഴിപ്പാട്, മിനി സത്യൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങൾ കഥകളും പാട്ടുകളും ആലപിച്ചു. ജീവിതാനുഭവങ്ങൾ പങ്കുവച്ചു.