കൊച്ചി: മുന്നൂറോളം വരുന്ന ഡ്രമ്മേഴ്‌സിന്റെ വാട്‌സാപ്പ് കൂട്ടായ്മയായ 'ഡ്രം സർക്കിൾ കേരള'യുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന 'ഗ്രൂവ് ഗരാജ് കൊച്ചി 24' ഇന്ന് എറണാകുളം ഡോൺ ബോസ്‌കോ മ്യൂസിക് അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഇന്ന് രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. ഡ്രം എക്‌സ്‌പോ, ഡ്രം വർക്ക്ഷോപ്പ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹിയായ ജോൺ ദിദിമോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർമൽ കുമാർ, പ്രിൻസ് എബ്രഹാം, പ്രദീപ് രാധാകൃഷ്ണൻ, സോനു സെബാസ്റ്റ്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.