gopeekrishnan

ആലുവ: ഗ്രാംഷി സാംസ്‌കാരിക പഠന കേന്ദ്രം പ്രഥമ സംസ്ഥാന സമ്മേളനം സാഹിത്യകാരൻ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.ആർ. മാണിക്യമംഗലം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രം ഡയറക്ടർ എസ്. അജയകുമാർ, സി.ഇ. സുനിൽ, അഡ്വ. ആർ. കലേഷ്, ആർ. ബിനു കുമാർ, ശിവൻ വട്ടക്കുന്നം, കെ.പി. പ്രൊവിന്റ്, സിനിമാതാരം സാജു കൊടിയൻ തുടങ്ങിയവർ സംസാരിച്ചു. അരുന്ധതി റോയിക്കെതിെരെയുള്ള യു.എ.പി.എ കേസ് പിൻവലിക്കണമെന്നും ഗോത്രവർഗ്ഗ സംരക്ഷണം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ. സത്യനാരായണൻ (പ്രസിഡന്റ്), ആർ. ബിനുകുമാർ (സെക്രട്ടറി), കെ.പി. സെലീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.