കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ രാമായണ മാസാചരണവും ഗണപതി ഹവനവും ഭഗവതിസേവയും ഇന്ന് നടക്കും. ആഗസ്റ്റ് 16വരെ യാഗശാലയിൽ രാവിലെ ആറിന് ഗണപതിഹവനവും രാത്രി ഏഴരയ്ക്ക് ഭഗവതിസേവയും നടക്കും.

ഗണപതിഹവനവും ഭഗവതിസേവയും നടത്താൻ ഭക്തജനങ്ങൾ മുൻകൂട്ടി ദേവസ്വം കൗണ്ടറിൽ ബുക്കുചെയ്യണം. ഫോണിലും ഓൺലൈനായും ബുക്ക് ചെയ്യാം. ആഗസ്റ്റ് മൂന്നിന് കർക്കടകവാവ് ദിനത്തിൽ ക്ഷേത്രമൈതാനിയിൽ പുലർച്ചെ 5.30 മുതൽ പിതൃതർപ്പണമുണ്ടാകും. ഇന്ന് അഷ്ടദ്രവ്യ മഹാഗണപതിഹവനവും 17ന് ഇല്ലംനിറ പുത്തരിയും നടക്കും.