rajagirir

ആലുവ: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച കോസ്‌മെറ്റിക് ക്ലിനിക് നടി അതിഥി ദേവ് ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അദ്ധ്യക്ഷനായി.

കോസ്‌മെറ്റിക് ക്ലിനിക്കിന്റെ സാദ്ധ്യതകളെ കുറിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജിരാജ് കുളങ്ങര ക്ലാസെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, പ്ലാസ്റ്റിക് സർജന്മാരായ ഡോ. ഗെലി അറ്റേ, ഡോ. എ.ജെ. പ്രവീൺ, ഡോ. ജോസി ടി. കോശി എന്നിവർ സംസാരിച്ചു.