കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കരുമാല്ലൂർശാഖ 166-ന്റെയും കുടുംബ യൂണിറ്റുകളുടെയും അഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തിദിനം ആഘോഷിക്കും. കുടുംബ യോഗങ്ങളിൽ ശാഖാ ചെയർമാൻ ടി.പി. രാജേഷ്, വൈസ് ചെയർമാൻ സി.ആർ. മോഹനൻ, കൺവീനർ ടി.ആർ. അരുഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി.ബി. ശ്രീകുമാർ, ടി.എം. ശിവദാസൻ, എം.ജി. ഗിനിഷ്, സി.കെ. ബാബു, കെ.ആർ. രാജേഷ്, രാജീവ്, ടി.പി. സുധി, ഇ.സി. ബാബു, യൂണിറ്റ് കൺവീനർമാരായ ടി.എസ്. അജയകുമാർ, സി.കെ. ബാബു, വൃന്ദ മുരളി, കെ.പി. ഭരതൻ, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, കെ.ടി. പ്രദീപ്, കെ.സി. സാബു. എന്നിവർ സംസാരിച്ചു.

ജൂലായ് 24ന് പതാകദിനം ആചരിക്കും. ആഗസ്റ്റ് 12ന് വൈകിട്ട് ആലുവ അദ്വൈതശ്രമത്തിൽ നിന്ന് പുറപ്പെട്ട് ശാഖയിൽ എത്തുന്ന ദിവ്യജ്യോതിക്ക് സ്വീകരണം നൽകും. 17ന് വൈകിട്ട് 6ന് ദിവ്യജ്യോതി രഥയാത്രയ്ക്ക് വരവേൽപ്പ് നൽകും. 20ന് പറവൂരിൽ നടക്കുന്ന ഘോഷയാത്രയിൽ അറുന്നൂറിലേറെ പേർ പങ്കെടുക്കും.

ആഘോഷത്തിനായി കെ.എസ് തമ്പി (കൺവീനർ ), സി.കെ. ബാബു (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.