പള്ളുരുത്തി: പെരുമ്പടപ്പ് ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അർജുൻ അരമുറി അദ്ധ്യക്ഷതവഹിച്ചു. ശാഖ സെക്രട്ടറി സൈനിപ്രസാദ്, കമ്മിറ്റി അംഗം ഉഷ ശശി, വനിതാസംഘം പ്രസിഡന്റ് ശ്രീദേവി, സെക്രട്ടറി സിന്ധു പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജനനി സുഭഗൻ (ചെയർപേഴ്സൺ), രാജി സുബ്രഹ്മണ്യൻ (കൺവീനർ), മൃദുല നന്ദൻ, ഷീബ സുനിൽ, സിലോചന കാന്തകട, ഓമന ഗോപി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.