chess

ആലുവ: കാഴ്ച പരിമിതർക്കായി സംഘടിപ്പിച്ച ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌ക്കോപ്പ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാനതല ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ എം. ഷിദാദും (കോഴിക്കോട്) വനിത വിഭാഗത്തിൽ അയിഷ സൈനബയും(പാലക്കാട്) ചാമ്പ്യന്മാരായി. ടി. ഷൈബു (കണ്ണൂർ), സുജിത് എം. ഉണ്ണി (കോട്ടയം) എന്നിവർ ഓപ്പൺ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ കെ. മുസ്തഫ (കാസർഗോഡ്) ചാമ്പ്യനായി. വിജയികൾക്ക് ആഗസ്റ്റിൽ നടക്കുന്ന ദേശീയ സെലക്ഷൻ ടൂർണ്ണമെന്റിൽ പങ്കെടുക്കാം.

ജസ്റ്റിസ് സുരേന്ദ്ര മോഹൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്ത, ജോസ് നെറ്റിക്കാടൻ, ഒളിമ്പ്യൻ ഡോ. എൻ.ആർ. അനിൽകുമാർ, വർഗീസ് അലക്‌സാണ്ടർ, ലിജോ മണ്ണാറപ്രായിൽ, ലീലാമ്മ ജേക്കബ്, വി.എസ്. ബിനോയ്, ജിജി വെണ്ട്രപ്പിള്ളീൽ, ഡേവിഡ് സാമുവൽ എന്നിവർ പ്രസംഗിച്ചു.