kothamangalam

കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.​ ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി കോളനികളും, മണികണ്ഠൻ ചാൽ ഗ്രാമവും ഒറ്റപ്പെട്ടു. ഇന്നലെ തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായത്. ഒഴുക്ക് ശക്തമാണെങ്കിലും ബദൽ സംവിധാനമായി വഞ്ചിയിറക്കി ആളുകളെ അക്കരെയിക്കരെ കടത്തുവാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.

കാലവർഷത്തിൽ ചപ്പാത്ത് മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവായ ഇവിടെ പുതിയ പാലം നിർമ്മിക്കുവാൻ നടപടി സ്വീകരിക്കണം

ഷിനോ ടി. വർക്കി

മുൻ പഞ്ചായത്ത് അംഗം