അങ്കമാലി: അങ്കമാലി മേരിമാതാ പ്രൊവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസൻഷ്യൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നീതിന്യായ ദിനാചരണം നടത്തി. സൊസൈറ്റിയുടെ നേതൃത്വത്തിൽ സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, ഡിഫോസ്‌കാ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. അങ്കമാലി ഡീപോൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മേരീമാതാ പ്രോവിൻസിന്റെ സോഷ്യൽ വർക്ക് ഡയറക്ടറും വി.എസ്.എസ്.സി ആർ.ഡി യുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. ഡിബിൻ പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ. ജെൻസി ജോസ് ക്ലാസെടുത്തു. നൈജിൽ ജോർജ്, ജോബ് ആന്റണി, സന്ധ്യ അബ്രഹാം എന്നിവർ സംസാരിച്ചു.