
പറവൂർ: ക്ഷേത്രങ്ങളിൽ രാമായണമാസാചരണം ഇന്ന് തുടങ്ങും. ആഗസ്റ്ര് പതിനാറ് വരെ വിവിധ പൂജകളും ചടങ്ങുകളും ക്ഷേത്രങ്ങളിൽ നടക്കും. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം, പരുവക്കൽ ഭഗവതി ക്ഷേത്രം, വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രം, പറവൂത്തറ കുമാരമംഗലം ക്ഷേത്രം, കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രം, കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രം, പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രം, ചില്ലിക്കൂടം ഭദ്രകാളി ക്ഷേത്രം, പറവൂർ കോട്ടയ്ക്കം ക്ഷേത്രം, കൊട്ടുവള്ളിക്കാട് ആലുങ്കൽ ഭഗവതി ക്ഷേത്രം, പെരുമ്പടന്ന അണ്ടിശേരി ക്ഷേത്രം, മടപ്ളാതുരുത്ത് തേവുരുത്തിൽ ഭഗവതിക്ഷേത്രം, ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രം, വെടിമറ പണിക്കരച്ചൻ ക്ഷേത്രം, ചെറിയപഴമ്പിള്ളിത്തുരുത്ത് ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രം, കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും രാമായണമാസാചരണം നടക്കും.