anwar-sadath-mla

ആലുവ: 14 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത ആലുവ കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ ശുചിമുറി അഞ്ച് മാസത്തിന് ശേഷം തുറന്നു. സ്ത്രീകൾക്ക് ഏഴും പുരുഷന്മാർക്ക് നാലും ടോയ്ലറ്റുകളാണ് തുറന്നത്. അഞ്ച് യൂറിനലുകളും ഷവർ സൗകര്യത്തോടുകൂടിയ രണ്ട് കുളിമുറികൾ വീതവും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുണ്ട്. ആകെ 11 ടോയ്ലറ്റുകളും നാല് കുളിമുറികളും അഞ്ച് യുറിനലുകളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. സംസ്ഥാനത്ത് കുളിമുറി സൗകര്യമുള്ള ആദ്യത്തെ ബസ് സ്റ്റേഷനാണിത്.

പേ ആൻഡ് യൂസ് സമ്പ്രദായത്തിൽ ശുചിമുറികളുടെ നടത്തിപ്പ് സുലഭ് എന്ന സൊസൈറ്റിക്കാണ്.

ശുചിമുറി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബസ് ടെർമിനലിൽ യാത്രക്കാർക്കായുള്ള ഇരിപ്പിടങ്ങൾ ഈ മാസം അവസാനത്തോടുകൂടി സജ്ജീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ലത്തീഫ് പൂഴിത്തറ, ജയ്‌സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ, പി.എൻ. സുനിൽകുമാർ, സൂപ്രണ്ട് മീര, കെ.എം. രാജീവ്, മദൻകുമാർ ജൂഹ എന്നിവർ സംസാരിച്ചു.