പറവൂർ: കാറ്റിലും മഴയിലും മരം കടപുഴകി വീണ് പറവൂരിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം. വടക്കേക്കര പഞ്ചായത്ത് ഇരുപതാം വാർഡിൽ മാല്യങ്കര പുത്തൻപുരയ്ക്കൽ അനുരുദ്ധന്റെ വീടിന് മുകളിലേക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആഞ്ഞിലി വീണു. വീട് ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. ചിറ്റാറ്റുകര പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പട്ടണം വടക്ക് കണ്ണാട്ടുപാടത്ത് കൃഷ്ണകുമാറിന്റെ വീടിന് മുകളിലേക്കും ഇന്നലെ വൈകിട്ടോടെ മരം വീണു. ഈ വീടും ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. ജീർണാവസ്‌ഥയിലായിരുന്ന വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.