കൊച്ചി: പി.ടി തോമസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമ തോമസ് എം.എൽ.എ നടപ്പിലാക്കുന്ന സ്‌നേഹക്കൂട് പദ്ധതിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളുടെ താക്കോൽദാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുണഭോക്താക്കളായ ലൈല ലത്തീഫിനും ജുമൈല സലാമിനും നൽകി നിർവഹിച്ചു. സിനിമാതാരങ്ങളായ ഫഹദ് ഫാസിലും രമേഷ് പിഷാരടിയും മുഖ്യാതിഥികളായി. സിന്തൈറ്റ് ഇൻഡസ്ട്രിസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജോൺ ജോഷി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റാഷിദ് ഉള്ളംപിള്ളി, ആന്റണി പൈനൂതറ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള, വി.കെ. മിനിമോൾ, സേവ്യർ തായങ്കരി, അബ്ദുൽ ലത്തീഫ്, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്,പി.കെ. ജലീൽ, ഹംസ മൂലയിൽ, എബിൻ ബഹനാൻ, ഹസീന ഉമ്മർ, ടി.ടി. ബാബു എന്നിവർ സംസാരിച്ചു.