കാലടി: മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിൽ കർക്കടകം മുഴുവൻ നീണ്ടു നില്ക്കുന്ന രാമായണോത്സവം ഇന്ന് രാവിലെ 10.30 ന് പ്രശസ്ത സംഗീതജ്ഞൻ അംബരീഷ്സായി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാമനാമസങ്കീർത്തനം, ഭജന, മംഗള ആരതി, പ്രസാദ വിതരണം എന്നിവയുണ്ടാകുമെന്ന് ഡയറക്ടർ പി.എൻ. ശ്രീനിവാസൻ അറിയിച്ചു.