s

കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ ഹൈക്കോടതി 27ന് വിശദവാദം കേൾക്കും. കേസിൽ തങ്ങൾക്കെതിരെയും അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്താണ് കെ.എസ്.ഐ.ഡി.സിയുടെ ഹർജി.

എസ്.എഫ്.ഐ.ഒയ്ക്കു വേണ്ടി എതിർസത്യവാങ്മൂലം നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മറുപടി നൽകാൻ കെ.എസ്.ഐ.ഡി.സി സമയം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിയത്.