കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കൽ ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൈജി ബിജു അദ്ധ്യക്ഷയായി. സെലിൻ പോൾ, ഷിൽബി ആന്റണി, കെ.എസ്. തമ്പാൻ, മിനി സേവ്യർ, വി.ഇ.ഒ രശ്മി കെ. പിള്ള, പ്രീതി, കോ ഓഡിനേറ്റർ നീതു എന്നിവർ സംസാരിച്ചു.