aituc

പറവൂർ: ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി അവകാശദിനം ആചരിച്ചു. കള്ളുഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയുക, ടോഡി ആക്ട് രൂപീകരിക്കുക, ടോഡി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഷാപ്പ് കെട്ടിടങ്ങൾ പരിഷ്കരിക്കുക തുടങ്ങിയവ തൊഴിലാളികൾ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. സി.ജി. മുകുന്ദൻ, കെ.ബി. അറുമുഖൻ എന്നിവർ സംസാരിച്ചു.