കൂത്താട്ടുകുളം: നെല്ല്യക്കാട്ട് ഔഷധീശ്വരി ക്ഷേത്രത്തിൽ ഇന്ന് കർക്കിടക മാസ ഔഷധസേവയ്ക്ക് തുടക്കമാകും.
സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണി മുതൽ ഏലൂർ ബിജുവിന്റെ സോപാന സംഗീത സമർപ്പണം ഉണ്ടാകും. തുടർന്ന് പ്രത്യക്ഷ ഗണപതിപൂജയും ആനയൂട്ടും നടക്കും. ജൂലൈ 30 ചൊവ്വാഴ്ച കാർത്തിക നാളിലാണ് വിശേഷാൽ വഴിപാടായ ഔഷധ പൊങ്കാല നടക്കുക. കർക്കിടക മാസത്തിലെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ 10 വരെയും, വൈകിട്ട് 6 മുതൽ 7 വരെയുമാണ് ഔഷധസേവ.