bjp
ന്യൂനപക്ഷ മോർച്ച ജില്ലാ സമ്പൂർണ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി കൈവരിച്ച മുന്നേറ്റത്തിൽ ക്രൈസ്തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷ സമുദായംഗങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. ന്യൂനപക്ഷമോർച്ച ജില്ലാ സമ്പൂർണ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ജില്ലാ ഓഫീസിൽ ചേർന്ന യോഗത്തിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി.

മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, സംസ്ഥാന ട്രഷറർ ലെൻസൻ തായങ്കരി, നേതാക്കളായ കെ.പി. പോൾ, ജോളി ജോസഫ്, എം.പി. ജെയ്‌സൺ, അഡ്വ. എസ്. ജസ്റ്റസ്, അലക്‌സ് ചാക്കോ, മോളി ജോസഫ്, എൻ.എൽ. ജെയിംസ് എന്നിവർ പ്രസംഗിച്ചു.