പെരുമ്പാവൂർ: വെസ്‌മെൻ ഇന്റർനാഷണൽ സോണൽ നാലിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ കരുതൽ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അനാഥാലയങ്ങളിലെ കിടപ്പുരോഗികൾക്ക് മരുന്നും ചികിത്സയും, ഭിന്നശേഷിക്കാർക്ക് വീൽചെയർ, വൃക്കരോഗികൾക്ക് ഡയാലിസിസ് കൂപ്പണും സാമ്പത്തിക സഹായവും, സർക്കാർ ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം എന്നിവയാണ് കരുതൽ പദ്ധതികൾ. ഇവയുടെ ജില്ലാതല ഉദ്ഘാടനവും സോണൽ കൺവെൻഷൻ ഉദ്ഘാടനവും വെസ്‌മെൻ ഇന്റർനാഷണൽ മുൻ അന്തർദേശീയ കൗൺസിൽ അംഗം വൈസ്‌മെൻ ജോയി ആലപ്പാട്ട് നിർവഹിച്ചു. അഡ്വ. എം.ജി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥാനാരോഹണത്തിന് സാജു എം. കർത്തേടം നേതൃത്വം നൽകി. ജോസഫ് കോട്ടൂരാൻ, ബെന്നി പോൾ, മാത്യൂസ് എബ്രാഹാം ബാബു ജോൺ, പവിഴം ജോർജ്, അഡ്വ. വർഗീസ് മൂലൻ, പോൾ വെട്ടിക്കനാകുടി, ജോമി പോൾ, ബിനോയ് പൗലോസ്, ലൈജു ഫിലിപ്പ്, രഞ്ജി പെട്ടയിൽ, ബാബു ജോൺ, വി.ഇ. തോമസ്, ഡോ. ടെറി തോമസ്, ഷിജു തോപ്പിലാൻ എന്നിവർ സംസാരിച്ചു.