കൊച്ചി: പി.എസ്.സി കോഴതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ പുറത്താക്കൽ പൊറാട്ടുനാടകം അവസാനിപ്പിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ തുരുത്ത്, അനുരൂപ് വരാപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ, ജില്ലാ സെക്രട്ടറി സന്ദീപ് നന്ദനം എന്നിവർ നേതൃത്വം നൽകി.