photo

വൈപ്പിൻ: ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈപ്പിൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഉപരോധം മത്സ്യത്തൊഴിലാളികളെയും അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതു മൂലം വില കുത്തനെ ഇടിഞ്ഞതിനാൽ തൊഴിലാളികൾക്ക് വരുമാനവും കുറഞ്ഞു.
മാലിപ്പുറം ഐ.ഐ.വി.യു.പി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.കെ. ഗിരീഷ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സെക്രട്ടറി ടി.കെ. ഭാസുരാദേവി, എ.പി. പ്രിനിൽ, കെ.എസ്. രാധാകൃഷ്ണൻ, ഇ.വി. സുധീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ.കെ. ഗിരീഷ് (പ്രസിഡന്റ്), കെ.ജെ. ആൽബി, കെ.ഡി. മിഷ, പി.ബി. സുദർശൻ (വൈസ് പ്രസിഡന്റുമാർ), എ.കെ. ശശി (സെക്രട്ടറി), ഇ.സി. ശിവദാസ്, എം.എ. പ്രസാദ്, എം.ജി. ബിജു (ജോയിന്റ് സെക്രട്ടറിമാർ), പി.ജി. ജയകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.