കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ കുടുംബശ്രി അയൽക്കൂട്ടങ്ങളുടെ വാർഷികാഘോഷങ്ങൾ ആരംഭിച്ചു. 6-ാം വാർഡ് തുരുത്തിയിലെ നൈപുണ്യ കുടുംബശ്രീയുടെ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഷീബ രമേശൻ അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്ത് അം ഷൈമി വർഗീസ്, അനു മോൾ, ഗീത സുരേഷ്, മനു സതീശ്, വാസന്തി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.