വൈപ്പിൻ : നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കെ. എസ്. മനോജ്, സി.സി. ഹരിഹരൻ, കെ. സി. സേതു, കെ. എസ്. രൂപേഷ്, മേരി സാലി, ഷീബ ഷാജി, നീനു ആൽബി, വി. കെ. ഉത്തമൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി എ.ജി. ഫൽഗുനൻ, വൈസ് പ്രസിഡന്റായി വി. കെ. ഉത്തമൻ എന്നിവരെയും തിരഞ്ഞെടുത്തു.