പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 856-ാം നമ്പർ ഒക്കൽശാഖയുടെ ആഭിമുഖ്യത്തിൽ ബാലജന യോഗത്തിന്റെ പുനഃസംഘടനാ പരിപാടി കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ഒക്കൽ എസ്.എൻ ഇംഗ്ലീഷ് മീഡിയം ജൂബിലി മെമ്മോറിയൽ ഹാളിൽ ശാഖ പ്രസിഡന്റ് എം ബി രാജൻ അദ്ധ്യക്ഷനായി. ഇക്ബാൽ ക്ലാസുകൾ നയിച്ചു.