mosc

കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് 17-ാമത് ബാച്ചിന്റെ ബിരുദദാന സമർപ്പണം നടന്നു. ഡോ. സക്കറിയാസ് മാർ അഫ്രേം മെത്രാപ്പോലിത്ത അദ്ധ്യക്ഷനായി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ്, മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ.കെ. ദിവാകർ, ഡോ. ജീജി പാലോക്കാരൻ എന്നിവർ സംസാരിച്ചു. റിട്ട. പ്രൊഫ. ഡോ. മറിയാമ്മ കുര്യാക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ബേസിൽ മേരി എൽദോ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം ഏ​റ്റുവാങ്ങി.