ആമ്പല്ലൂർ: പുഞ്ചപ്പാടം റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പൊതുയോഗവും എഡ്രാക്ക് ആമ്പല്ലൂർ മേഖലാ പ്രസിഡന്റ് കെ.എ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജി. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി സി.ആർ. റജി, ട്രഷറർ ബൈജു ചാക്കോ, ടി.എ. സത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നാസർ പാഴുവേലിൽ (പ്രസിഡന്റ്), ടി.കെ. ബിജു (വൈസ് പ്രസിഡന്റ്), കെ.ജി. പ്രശാന്ത്കുമാർ (സെക്രട്ടറി), സി. വിശ്വേശ്വരൻ (ജോ. സെക്രട്ടറി), കെ.ജി. മോഹൻകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

സത്യൻ പാഴുവേലിൽ, രമാ വിജയൻ, സുരേഷ്ബാബു, പി.എൽ. മോഹൻ, രജി സുനിൽകുമാർ, അശോക്‌കുമാർ, അമ്മിണി, ഷിബിച്ചൻ എന്നിവർ സംസാരിച്ചു.