ചോറ്റാനിക്കര: അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ യൂത്ത് മൂവ്മെന്റ് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.