maram

കോലഞ്ചേരി: തിരുവാണിയൂരിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. തിരുവാണിയൂർ മുക്കാടത്ത് ഉണ്ണികൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്തേയ്ക്കാണ് ആഞ്ഞിലി മരം മറിഞ്ഞു വീണത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. വീട്ടിലുണ്ടായിരുന്നവർ മറ്റ് മുറികളിലായിരുന്നതിനാൽ അപകടം ഒഴിവായി.