നെടുമ്പാശേരി: സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി - ദുബായ് എയർഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 11.30ന് കൊച്ചിയിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് അവസാനനിമിഷം റദ്ദാക്കിയത്. യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ എത്തിയശേഷമായി​രുന്നു അറിയിപ്പ്. കുറച്ച് യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ദുബായിലേക്ക് യാത്രയാക്കി. മറ്റുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് എല്ലാവരെയും യാത്രയാക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു.