കൊച്ചി: സമൂഹത്തിനായി നല്ല സ്വപ്നങ്ങൾ കാണുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത മാതൃകാസേവകനാണ് അന്തരിച്ച ഡോ. എൻ.കെ. സനിൽകുമാറെന്ന് പ്രൊഫ . എം.കെ. സാനു പറഞ്ഞു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. എൻ.കെ. സനിൽകുമാർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കാൻസർ സെൻറ്ററിന്റെ നിർമ്മാണ പ്രവർത്തനത്തിന് ചാലക ശക്തിയാകാൻ അദ്ദേഹത്തിന് സാധിച്ചു. ആതുരശുശ്രൂഷാരംഗത്ത് ജീവിക്കുന്നൊരു മാതൃകയായിരുന്നു സനിൽകുമാറെന്നും എം.കെ. സാനു അനുസ്മരിച്ചു.
ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പി. രാമചന്ദ്രൻ, ചാൾസ് ഡയസ് , സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, ഡോ. പി.എസ്. രഘൂത്തമൻ, അഡ്വ. ബെഞ്ചമിൻ പോൾ, കുരുവിള മാത്യൂസ്, അഡ്വ. ബിജുമോൻ എന്നിവർ സംസാരിച്ചു.