നെടുമ്പാശേരി: കുന്നുകരയിൽ കിണറ്റിൽവീണ പോത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മലായിക്കുന്ന് കുമ്പിടിശേരി വെൾമനശേരിവീട്ടിൽ ശിവന്റെ പോത്താണ് കിണറ്റിൽവീണത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ശക്തമായ കാറ്റ് വീശിയതോടെ പോത്ത് വിരണ്ട് കയർപൊട്ടിച്ച് ഓടുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ കാടുപിടിച്ചു കിടന്ന കിണറ്റിലാണ് വീണത്. അങ്കമാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് പോത്തിനെ കരയ്ക്ക് കയറ്റിയത്. പറമ്പിലെ കാട് വെട്ടിത്തെളിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം.