ആലുവ: ചുണങ്ങംവേലി കനാൽപാലത്തിനുസമീപം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചുണങ്ങംവേലി പഞ്ഞിക്കാരൻ ഡെജീഷ്, സലോമി സ്റ്റാലിൻ, രാജഗിരി ആശുപത്രിയിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ ആലുവ ജില്ല ആശുപത്രിയിൽ ചികിത്സതേടി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഡെജീഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. നായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന സംശയത്തെത്തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ നായ ചത്തു.