y
ഭാഗവത സപ്താഹ യജ്ഞത്തിന്റെ അമ്പതാം വാർഷിക സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണവും ഭാഗവത സപ്‌താഹയജ്ഞം 50-ാം വാർഷികത്തിന്റെ ഉദ്ഘാടനവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ പെരുമ്പള്ളി കേശവൻ നമ്പൂതിരിയെ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടിലാത്ത് ആദരിച്ചു. 50 കുട്ടികൾക്ക് പെരുമ്പള്ളി കേശവൻ നമ്പൂതിരി രാമായണം നൽകി.

ദേവസ്വം അസി.കമ്മീഷണർ ബിജു ആർ പിള്ള, ദേവസ്വം അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, പഞ്ചായത്ത് മെമ്പർ പ്രകാശൻ ശ്രീധർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ. വേണുഗോപാലൻ, സെക്രട്ടറി തമ്പി തിലകൻ, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.