ph

കാലടി: കാലടി പഞ്ചായത്തിലെ ചിറ്റേപ്പാടത്ത് അഞ്ച് ഏക്കറിൽ കർഷക തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കി. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ വിത്ത് വിതച്ച് നെൽകൃഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് അഡ്വ. എം.വി. പ്രദീപ് അദ്ധ്യക്ഷനായി വഹിച്ചു. ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, വില്ലേജ് സെക്രട്ടറി വി.എം. സിദ്ദിഖ്, കർഷകഭേരി അങ്കമാലി ഏരിയാ ചെയർമാൻ അഡ്വ. കെ.കെ. ഷിബു, കൃഷി ഓഫീസർ ഷെറിൻ, ജിഷ ശ്യാം, ജില്ലാ വൈസ് പ്രസിഡന്റ് ടി.ഐ. ശശി, ജില്ലാ കമ്മിറ്റി അംഗം റീന രാജൻ, കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. തുളസി, എരിയാ സെക്രട്ടറി പി. അശോകൻ, എം.ടി. വർഗീസ്, ബേബി കാക്കശേരി എന്നിവർ സംസാരിച്ചു.