h
ദളിത് കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ കുഞ്ഞച്ചൻ നിർവഹിക്കുന്നു

ചോറ്റാനിക്കര: ഭാരതീയ ദളിത് കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കൺവെൻഷൻ ചോറ്റാനിക്കര കോൺഗ്രസ് ഭവനിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്

സി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബേസിൽ ജോർജ്, കെ.കെ. അജി, കെ.എ. അപ്പുക്കുട്ടൻ, പ്രഭാകരൻ ആമ്പല്ലൂർ, തമ്പി.പി.ജെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിൽജി രവി, ദിവ്യാബാബു, മനോജ് പി.കെ എന്നിവർ സംസാരിച്ചു.